Membership
Click here to download Membership rules in Malayalam
Music Association - is a prominent organization based in Ernakulam for the welfare and advancement of music workers in Kerala. Established in 2011, this organization is registered under the Travancore-Cochin Literary, Scientific and Moral Societies Registration Act (EKM/TC/18/2014) and registered with the Kerala Sangeetha Nataka Academy (197/PFLK/2020)
The organization has been able to provide financial assistance of about Rs. 20 lakhs, including emergency assistance, to its members and colleagues in the music industry. This includes financial assistance of Rs. 1 lakh each to the family in the event of the death of a member. In addition, every year, the organization presents educational awards to the children of its members who achieve high achievements, honors senior artists, and provides opportunities for the family members of the members to showcase their talents at the events of this association.
The organization's leadership style is to intervene in the music industry in a timely manner and try to find solutions. As the name suggests, this organization is a coordinating body of music workers working throughout Kerala.
The organization's leadership style is to intervene in the music industry in a timely manner and try to find solutions. As the name suggests, this organization is a coordinating body of music workers working throughout Kerala.
All professional musicians in Kerala are cordially invited to become members of this organization. To obtain membership, please fill out the organization's prescribed application form and pay the amount to the bank account given below.
Admission fee: Rs. 750
Membership fee - Rs. 5000/- (which can be paid with admission fee or in installments within 6 months)
- Dhanalaxmi Bank, Palarivattom Branch
- Account Number: 003800900001703
- IFSC: DLXB0000038
- (Musick) Musician's Co-ordination of Kerala
മ്യൂസിക്ക് അസോസിയേഷൻ - കേരളത്തിലെ സംഗീതപ്രവർത്തകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സംഘടനയാണ്. 2011 ൽ സ്ഥാപിത മായ ഈ സംഘടന തിരുവിതാംകൂർ - കൊച്ചി സാഹിത്യ , ശാസ്ത്രീയ , ധാർമിക സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതും (EKM/TC/18/2014) കേരള സംഗീത നാടക അക്കാദമിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും (197/PFLK/2020) ആകുന്നു.
അംഗങ്ങൾക്കും സംഗീതരംഗത്തുള്ള സഹപ്രവർത്തകർക്കും അടിയന്തരാവശ്യസഹായങ്ങൾ ഉൾപ്പെടെ ഏകദേശം 20 ലക്ഷം രൂപയുടെ സാമ്പത്തികസഹായം നൽകാൻ കഴിഞ്ഞിട്ടുണ്ട്. അതിൽ അംഗത്തിന്റെ മരണത്തിൽ കുടുംബത്തിന് 1 ലക്ഷം രൂപ വീതം ധനസഹായവും ഉൾപ്പെടുന്നു. കൂടാതെ, എല്ലാ വർഷങ്ങളിലും അംഗങ്ങളുടെ കുട്ടികളിൽ ഉന്നതവിജയം നേടുന്നവർക്ക് വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിക്കൽ, മുതിർന്ന കലാകാരൻമാരെ ആദരിക്കൽ, അംഗങ്ങളുടെ കുടുംബാംഗങ്ങൾക്ക് ഈ കൂട്ടായ്മയുടെ പരിപാടികളിൽ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരങ്ങൾ നൽകൽ തുടങ്ങിയുള്ള കാര്യങ്ങൾ ഈ സംഘടന ചെയ്യുന്നുണ്ട്.
സംഗീതരംഗത്തെ പ്രശ്നങ്ങളിലേക്ക് സമയോചിതമായി ഇടപെട്ട് പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നതാണ് സംഘടനയുടെ നേതൃത്വശൈലി. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ, ഈ സംഘടന കേരളമൊട്ടാകെ പ്രവർത്തിക്കുന്ന സംഗീതപ്രവർത്തകരുടെ ഏകോപനസംഘടനയാണ്.
ഓരോ വർഷവും പൊതുയോഗം ചേർന്ന് ആ വർഷത്തെ വരവ് ചിലവുകണക്കുകൾ ഓഡിറ്റ് ചെയ്ത് പൊതുയോഗത്തിൽ അംഗീകരിക്കുകയും ജനാധിപത്യ രീതിയിൽ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. പിന്നണിഗായകരും സംഗീതസംവിധായകരും ഉൾപ്പെടെയുള്ള നിരവധി പ്രശസ്ത സംഗീതപ്രവർത്തകർ ഈ സംഘടനയുടെ ഭാഗമാണ്.
കേരളത്തിലെ എല്ലാ പ്രൊഫഷണൽ സംഗീതപ്രവർത്തകരെയും ഈ സംഘടനയുടെ അംഗങ്ങളാകാൻ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. അംഗത്വം നേടുന്നതിനായി, സംഘടനയുടെ നിശ്ചിത അപേക്ഷാഫോം പൂരിപ്പിച്ച് ചുവടെ നൽകിയിരിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് തുക അടയ്ക്കുക.
അഡ്മിഷൻ ഫീസ്: ₹750
അംഗത്വ ഫീസ്: ₹5000 (അഡ്മിഷൻ ഫീസിനൊപ്പം ഒരുമിച്ച് അല്ലെങ്കിൽ 6 മാസത്തിനുള്ളിൽ ഗഡുക്കളായി അടയ്ക്കാം)
- ധനലക്ഷ്മി ബാങ്ക്, പാലാരിവട്ടം ടം ശാഖ
- അക്കൗണ്ട് നമ്പർ: 003800900001703
- IFSC: DLXB0000038
- (Musick) Musician's Co-ordination of Kerala
MUSICIANS CO-ORDINATION OF KERALA
- സംഘടനയുടെ പ്രവർത്തന പരിധിയിൽ പെടുന്ന പ്രദേശത്തെ ഗായകർക്കും സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നവർക്കും, പ്രവേശന ഫീസ് (നിലവിൽ 750 രൂപ) അടച്ച് അംഗത്വത്തിന് അപേക്ഷിക്കാവുന്നതാണ്.
- അംഗത്വം നൽകാനുള്ള അധികാരം അതാതു സമയത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിക്ഷിപ്‌ത്തമാണ്.
- അംഗത്വ ഫീസ് (നിലവിൽ 5000 രൂപ) അടച്ച് തീർത്ത് ആറു മാസം മുതൽ മാത്രമേ ആനുകൂല്യങ്ങൾക്ക് അർഹത ഉണ്ടായിരിക്കുള്ളൂ.
- തുടർച്ചയായി മൂന്ന് പൊതുയോഗങ്ങളിൽ ഹാജരാകാതിരിക്കുകയോ അതിനുള്ള തക്കതായ കാരണം സെക്രട്ടറി യെ രേഖാമൂലം അറിയിക്കാതിരിക്കുകയോ ചെയ്യുന്ന അംഗങ്ങളുടെ അംഗത്വം നഷ്ടപ്പെടുന്നതാണ്.
- രാജി വെച്ച് പോകുകയോ പുറത്താക്കപ്പെടുകയോ ചെയ്യുന്നവർക്ക് സംഘടനയുടെ യാതൊരു ആനുകൂല്യങ്ങൾക്കും അർഹത ഉണ്ടായിരിക്കുന്നതല്ല.
- അവശ്യ സമയങ്ങളിൽ, അംഗങ്ങളുടെ സഹായനിധിയിലേക്കോ സംഘടനയുടെ മറ്റ് ആവശ്യങ്ങളിലേക്കോ വേണ്ടി നിശ്ചയിക്കുന്ന തുകകൾ കൃത്യ സമയത്ത് അടച്ച് രസീത് വാങ്ങേണ്ടതാണ്.
- മേൽപ്പറഞ്ഞ കാര്യങ്ങളും Byelaw യിൽ പറയുന്ന മറ്റു നിയമങ്ങളും കൃത്യമായി പാലിച്ച് കൊള്ളാമെന്നു ഇതിനാൽ ഞാൻ ഉറപ്പു നൽകുന്നു.